യു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സർവസാധാരണമായ കാര്യമാണ്. അതിൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ വിരളവും. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നവർക്ക് വായ്പ എടുക്കാനുള്ള സാധ്യതകൂടി നിലവിൽ വരുന്നു. ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പ എടുക്കാവുന്നത്.
ഗൂഗിൽ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വിശദാംശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ പണം നൽകുകയുള്ളൂ. ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം.
വായ്പ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കില്ല. ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കൾക്കാകും വായ്പ ലഭിക്കുക.വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈൽ വഴി ഗൂഗിൾ പേയിൽ തന്നെ എളുപ്പത്തിൽ തന്നെ വായ്പ അപേക്ഷ പൂർത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴിൽ അർഹതയുള്ള ഉപഭോക്താക്കൾക്കു വായ്പയായി ലഭിക്കുക.