കൊച്ചി: താന്‍ നടത്തുന്നത് സമാന്തര പോലീസ് സംവിധാനമല്ല സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി മാത്രമാണെന്ന് മുന്‍ എസ് പി സുനില്‍ ജേക്കബ്. സമാന്തര പോലീസ് സ്‌റ്റേഷന്‍ എന്ന ആരോപണം പുകമറ സൃഷ്ടിക്കാന്‍ ആണെന്നും സുനില്‍ ജേക്കബ് പറഞ്ഞു.
തന്റെ കുടുംബത്തേയും സ്ഥാപനത്തേയും തകര്‍ക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിക്കുന്നു.ഈ ഭയമാണ് തന്നെ കോടതിയില്‍ പോകാന്‍ പ്രേരിപ്പിച്ചത്. സര്‍വ്വീസിലിരുന്ന കാലത്തെ അഭിപ്രായ വ്യത്യാസങ്ങളാണ് ഐജി തനിക്കെതിരാകാന്‍ കാരണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ റിട്ട.എസ്.പിയുടെ നേതൃത്വത്തില്‍ സമാന്തര പോലീസ് സ്‌റ്റേഷന്‍ നടത്തുന്നുവെന്ന് ഡയറകടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസഫ് അലി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. റിട്ട എസ്.പി സുനില്‍ ജേക്കബ് സ്വകാര്യ ഏജന്‍സിയുടെ മറവില്‍ സ്വകാര്യ പോലീസ് സ്‌റ്റേഷന്‍ നടത്തുകയാണെന്നും കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണെന്നുമാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്.
റേഞ്ച് ഐ.ജിയായിരുന്ന എം.ആര്‍. അജിത്കുമാറിന്റെ വ്യക്തിവിരോധംമൂലം പോലീസ് പീഡിപ്പിക്കുെന്നന്നും ഓഫീസിലും വീട്ടിലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടി സുനില്‍ ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഇപ്രകാരം വിശദീകരണം നല്‍കിയത്.