ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.
ഇരു നേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളണമെന്ന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തത്. ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയത്.
ന്യൂയോര്‍ക്ക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു കൊള്ളുന്നുവെന്ന് അറിയിച്ച മോദി ഭീകരവാദം ലോകത്തിനെ നാശത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് പറഞ്ഞു.
മാത്രമല്ല, ഭീകരവാദത്തെ ഉന്മൂലനം ചെയ്യേണ്ടത് ഏറെ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം സംഭാഷണത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഉസ്‌ബെക്ക് സ്വദേശിയായ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ ആറ് വിദേശികളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഇയാള്‍ ഓടിച്ചിരുന്ന ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.