ഒഡിഷ: ക്ഷേത്രത്തിനുള്ളില്‍ മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് തല്ലിച്ചതച്ച് പൊലീസ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ അറാഡി പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ബത്താലി ഗ്രാമത്തിലെ ശുഭരജ്ഞന്‍ മേകാപ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.
ഏപ്രില്‍ 10നാണ് സംഭവം നടന്നത്. മകന് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ട പിതാവ്, മകനെ വിട്ടയക്കാനും ഇനി മേലില്‍ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്നും അപേക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
സംഭവത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള യുവാവിന്റെ പെട്ടെന്നുളള ശ്രമമാണ് പൊലീസുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ ചുമതലപ്പെടുത്തിയതായി ഭദ്രക് എസ് പി ചരണ്‍ മീന പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പൊലീസുകാര്‍ക്കെതിരെ വെറും വീഡിയോയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.