തെന്നിന്ത്യന്‍ സിനിമാതാരങ്ങളില്‍ തന്നെ അണിയറയില്‍ ഏറ്റവും മികച്ച പ്രോജക്ടുകള്‍ ഒരുങ്ങുന്ന താരമാണ് ധനുഷ്. മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനൊപ്പം ധനുഷ് ഒരു സിനിമ ചെയ്യുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ചിദംബരത്തിനൊപ്പമായിരിക്കില്ല, മറിച്ച് തമിഴ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പമായിരിക്കും നടന്റെ അടുത്ത ചിത്രമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ ശിവകാര്‍ത്തികേയനെ നായകനാക്കി അമരന്‍ എന്ന സിനിമയാണ് രാജ്കുമാര്‍ പെരിയസാമി ഇപ്പോള്‍ ചെയ്യുന്നത്. അന്തരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം കമല്‍ഹാസനാണ് നിര്‍മ്മിക്കുന്നത്.അതേസമയം ധനുഷ് ഇപ്പോള്‍ ശേഖര്‍ കമ്മുലയുടെ കുബേര എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ പുതിയ ഷെഡ്യുള്‍ ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രശ്മിക മന്ദാന ചിത്രത്തില്‍ നായികയായി എത്തുന്നു. ധനുഷിനൊപ്പം ഇതാദ്യമായിട്ടാണ് രശ്മിക അഭിനയിക്കുന്നത്.
ചിദംബരത്തിന്റെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ മൂലം ഇരുവരും ഒന്നിച്ചുള്ള ചിത്രം വൈകിയേക്കുമെന്നും അതിനാലാണ് രാജ്കുമാര്‍ പെരിയസാമിയുമായി ഒന്നിക്കുന്നത് എന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോപുരം ഫിലിംസിന്റെ ജിഎന്‍ അന്‍ബു ചെഴിയനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേല്‍രാജ് സംവിധാനം ചെയ്ത 2015 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ തങ്കമകനിലാണ് ചെഴിയാന്‍ മുമ്പ് ധനുഷിനൊപ്പം പ്രവര്‍ത്തിച്ചത്.