കാലുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഇനി ഞങ്ങള്‍ കളിക്കുക; സാംപോളി

jorge-sampoliii

മോസ്‌കോ: നൈജീരിയയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ പുതിയ അര്‍ജന്റീനയാകും കളത്തിലിറങ്ങുകയെന്ന് പരിശീലകന്‍ ജോര്‍ജ് സാംപോളി. ‘അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ പുതിയ അധ്യായമാണ് നൈജീരിയയ്‌ക്കെതിരെ തുടങ്ങുക. തിരിച്ചടികളെല്ലാം മറന്നു, അര്‍ജന്റീന കുതിക്കാന്‍ തയ്യാറായി. തിരിച്ചടികള്‍ മറികടക്കാന്‍ കഴിവുള്ള ടീമാണ് തങ്ങളുടേത്. കാലുകൊണ്ടല്ല ഹൃദയം കൊണ്ടാണ് ഇനി ഞങ്ങള്‍ കളിക്കുക’ സാംപോളി പറഞ്ഞു.

ക്രൊയേഷ്യയ്‌ക്കെതിരെയുള്ള ഗെയിം പ്ലാന്‍ മെസ്സിയെ സഹായിക്കും വിധമായിരുന്നില്ല, ആ പിഴവ് ഇനി ഉണ്ടാകില്ല. ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഇല്ലാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും സാംപോളി വ്യക്തമാക്കി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് അര്‍ജന്റീന-നൈജീരിയ പോരാട്ടം.

Top