ശ്രീനഗര്‍: കശ്മീരിലെ സ്ഥിതി ഗതികള്‍ ഓര്‍ത്ത് ആരും ആകുലതപെടേണ്ടന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.
ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. കശ്മീരില്‍ സുരക്ഷാ സേന നടത്തുന്നത് വലിയ ജോലിയാണ്.
ചിലയിടങ്ങളില്‍ പ്രശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവിടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ വെടിവയ്പില്‍ കശ്മീരില്‍ രണ്ട് യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലും കശ്മീര്‍ താഴ്‌വരയിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.