nota vote 105819 in kerala

തിരുവനന്തപുരം: എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരാകരിക്കാനുള്ള അഭിപ്രായമായ നോട്ട ഇത്തവണ ഏറ്റവും കുറവ് പൂഞ്ഞാറില്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്ജ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച പൂഞ്ഞാറില്‍ നോട്ടയ്ക്ക് കിട്ടിയത് 313 വോട്ട്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത നോട്ടാ വോട്ടുകള്‍ 105819 ആണ്.

ഏറ്റവും കൂടുതല്‍ നോട്ട് വോട്ട് ചെയ്യപ്പെട്ടത് കോട്ടയത്തെ കടുത്തുരുത്തിയിലായിരുന്നു. 1533 പേര്‍ ഇവിടെ നോട്ടയ്ക്ക് വോട്ടു ചെയ്തു. 1435 വോട്ടുകളുമായി തിരുവനന്തപുരവും 1420 വോട്ടുകളുമായി കണ്ണൂരിലെ മട്ടന്നൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

പാലക്കാട് ആറ് മണ്ഡലങ്ങളില്‍ ആയിരം വീതമായിരുന്നു നോട്ട വീണത്. ആലപ്പുഴയിലെ ഹരിപ്പാട്ട് 321 നോട്ടാ വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ കുട്ടനാട്ടില്‍ 346 വോട്ടുകള്‍ നോട്ടയ്ക്ക് കിട്ടി.

വയനാട്ടില്‍ സുല്‍ത്താന്‍ബത്തേരിയില്‍ 1261, കല്‍പ്പറ്റയില്‍ 1172, മാനന്തവാടിയില്‍ 1050 എന്നിങ്ങനെയാണ് നോട്ടയുടെ കണക്കുകള്‍. അതേസമയം എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരുപോലെ തുണച്ച എറണാകുളം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ ആയിരത്തിലേറെ നോട്ടാ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുകയുമുണ്ടായി.

Top