ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.
നോട്ടുനിരോധനം ദുരന്തമായിരുന്നെന്നും പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
‘നവംബര്‍ 8 രാജ്യത്തിന് ദുഃഖപൂര്‍ണമായ ദിവസമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ല. നോട്ടുനിരോധനം ദുരന്തമായിരുന്നു,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.