note ban-ac moidheen’s statement

MOIDEEN

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമല്ലെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

30,000 കോടി കള്ളപ്പണമാണെന്ന പ്രചാരണം സഹകരണ മേഖലയെ തകര്‍ക്കാനുള്ളതാണ്. കള്ളപ്പണമുണ്ടെങ്കില്‍ കണ്ടെത്തി നടപടിയെടുക്കട്ടെ. അല്ലാതെ ക്യാംപയിന്‍ നടത്തി വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരാണ് സഹകരണ മേഖലയെ ആശ്രയിക്കുന്നത്. നിരോധിച്ചവയ്ക്ക് പകരം പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ നിന്ന് സഹകരണ മേഖലയെ ഒഴിവാക്കിയ നടപടി തിരുത്തണം.

ധനമന്ത്രി ഇക്കാര്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കണമെന്ന് കേരളത്തിലെ എം.പിമാരോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Top