കൊച്ചി: രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള റിസര്‍വ് ബാങ്കിന്റെ വിവേചനത്തിന് എതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹാജരാവും.
പൊതുജനങ്ങള്‍ക്ക് നോട്ട് മാറി കൊടുക്കാന്‍ അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹര്‍ജി.നോട്ട് മാറ്റാന്‍ മറ്റ് ബാങ്കുകള്‍ക്ക് അവസരമുള്ളപ്പോള്‍ സഹകരണബാങ്കുകള്‍ക്ക് അതിനുള്ള അവകാശം നല്‍കാത്തത് വിവേചനമാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.