note ban-indelible ink

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉള്ള ബ്രാഞ്ചില്‍ നിന്ന് പണം മാറാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടിയില്ല. ഇതിനായുള്ള മഷി എത്താത്തതാണ് ഇക്കാര്യം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മറ്റ് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ബാങ്ക് അധികൃര്‍ പറഞ്ഞു. ഇടപാടുകാരുടെ കൈയില്‍ പുരട്ടാന്‍ മൈസൂരില്‍ നിന്നാണ് മഷിയെത്തേണ്ടത്.

ബാങ്കുകളില്‍ അസാധുവായ നോട്ടുകള്‍ മാറാനായി എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുമെന്ന തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബാങ്കുകളിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം.

Top