തിരുവനന്തപുരം: നോട്ട് നിരോധനം മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കരിദിനം ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂം തുടങ്ങമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അന്ന് പ്രതിഷേധങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഏജീസ് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തും. നോട്ടുകള്‍ അസാധുവാക്കിയത് ആലോചനയില്ലാതെയാണെന്ന് ഇന്നുചേര്‍ന്ന യു.ഡി.എഫ് യോഗം കുറ്റപ്പെടുത്തി.
ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് വ്യാഴാഴ്ച കേരളത്തിലെത്തുന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
ആര്‍ബിഐ മാനേജറെയും കാണുമെന്ന് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.