തൃശൂര്‍: സംസ്ഥാനത്തിന് റിസര്‍വ് ബാങ്ക് പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിച്ചില്ലങ്കില്‍ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ട്രഷറികളിലും എടിഎമ്മുകളിലും നോട്ട് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. എസ് ബി ഐ അധികൃതരെ ധനവകുപ്പ് ആശങ്ക അറിയിച്ചു.
കഴിഞ്ഞ ദിവസം 15 ട്രഷറികളില്‍ പകുതിപണം മാത്രമാണ് നല്‍കിയത്. എടിഎമ്മുകളിലും ആവശ്യത്തിന് പണം ലഭ്യമല്ല.