തിരുവനന്തപുരം: നോട്ടു നിരോധനത്തിലൂടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന്
മന്ത്രി തോമസ് ഐസക്.
നോട്ടു നിരോധനം മൂലം പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും നിര്‍മാണ മേഖലയേയും അസംഘടിത മേഖലയേയും നിരോധനം സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഡിജിറ്റല്‍ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെന്നും ഡിജിറ്റല്‍ ഇടപാടില്‍ നേരത്തെ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും കുറഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുമാനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നികുതി അടക്കാത്തവര്‍ക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുകയാണെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.