ന്യൂഡല്‍ഹി: ഉയര്‍ന്ന മുല്യമുള്ള നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 27 പൊതുമേഖലാ ബാങ്കുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആറുപേരെ സ്ഥലംമാറ്റി.
റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു.
റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. നീതിപൂര്‍വകമായ നോട്ട് വിതരണത്തിന് എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം അധികൃതര്‍ പറഞ്ഞു