സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ നിലവിൽ ബ്ലൂ ടിക്കുള്ള അക്കൗണ്ടുകളെ പുതിയ പരിഷ്ക്കരണം ബാധിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് ആവശ്യപ്പെടുന്നവർക്കും ഇത് ബാധകമാകും.
എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ബ്ലൂ ടിക്കിന് പണം ഈടാക്കും എന്ന് അറിയിച്ചത്. വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് ബാഡ്ജ് നൽകുക. ഇതിനകം പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കളും പണം നൽകണം. അല്ലെങ്കിൽ 90 ദിവസത്തിന് ശേഷം അവരുടെ ബ്ലൂ ബാഡ്ജുകൾ നഷ്ടപ്പെടും എന്നതാണ് പുതിയ പ്ലാൻ. ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുള്ള അക്കൗണ്ടുള്ള വലിയ ബ്രാൻഡ് പരസ്യദാതാക്കൾക്ക് ഈ ആഴ്ച അവരുടെ പേരിന് താഴെ ഒരു ‘ഔദ്യോഗിക’ ലേബൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.