ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവുമായ ഫിലിപ് റോത്ത് (85)അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് റോത്തയുടെ ഉറ്റസുഹ്യത്ത് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുലിറ്റ്‌സര്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് എന്നീ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1959 ല്‍ എഴുതിയ ഗുഡ്‌ബൈ കൊളംബസ് എന്ന ചെറുകഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദ ഗോസ്റ്റ് റൈറ്റര്‍, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈര്‍, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. നാലിലേറെ പുസ്തകങ്ങള്‍ സിനിമകളായിട്ടുണ്ട്.’ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1933 മാര്‍ച്ച് 19ന് ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് 59 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടെ മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് റൂത്തിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1997 ലാണ് അദ്ദേഹത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്.