സ്മാര്‍ട് ഫോണുകളില്‍ അടുത്തക്കാലത്തായി ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് നതിങ് ഫോണ്‍ (1). നതിങ് തങ്ങളുടെ രണ്ടാമത്തെ ഫോണ്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ജൂലൈയില്‍ ഫോണ്‍ ലോഞ്ചിങിനു മുന്‍പ് തമിഴ്‌നാട്ടിലെ നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ച കാള്‍ പെയ് സംവിധാനങ്ങളില്‍ തൃപ്തി അറിയിച്ചാണ് മടങ്ങിയത്.
ഇന്ത്യയുടെ വിപണിയുടെ വളര്‍ച്ച വേഗത്തിലുള്ളതാണെന്നും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും വലിയ നേട്ടമാണ് രാജ്യത്തിനു കൈവരിക്കാനാകുന്നതെന്നും കാള്‍ പെയ് പറയുന്നു. ജൂലൈ 11നു പുതിയ നതിങ് ഫോണ്‍ വിപണിയിലവതരിക്കപ്പെടുമെന്നാണ് വിവരം.
പുന:ചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നതിങ് ഫോണ്‍ (2) നിര്‍മാണമെന്നാണ് പുറത്തുവന്ന വിവരം. ചെമ്പ്, സ്റ്റീല്‍, ടിന്‍ തുടങ്ങിയവയ്ക്കൊപ്പം ഫോണിലെ പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും പുന:ചംക്രമണം ചെയ്തതായിരിക്കും.
ആഗോള തലത്തില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1) മോഡലിന്റെ വലിയൊരു ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതായിരുന്നു. ഇന്ത്യയിലും ഇത് ധാരാളമായി വിറ്റു പോയിരുന്നു.ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ബിവൈഡി ഇലക്ട്രോണിക്സിന്റെ, തമിഴ്നാട്ടിലുള്ള ഫാക്ടറിയിലാണ് നിര്‍മാണം.