Notice against 7 medical collages

തിരുവനന്തപുരം: ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ജെയിംസ് കമ്മിറ്റിയുടെ നോട്ടീസ്. പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് നോട്ടീസ്. പ്രവേശനം നല്‍കാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശവും കോളേജുകള്‍ ലംഘിച്ചു.

എസ് ആര്‍, കേരള, എസ് യു ടി, ട്രാവന്‍കൂര്‍, അസീസിയ, അല്‍ അസ്ഹര്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജുകള്‍ക്കാണ് ജെയിംസ് കമ്മിറ്റി നോട്ടീസ് നല്‍കിയത്.

പ്രവേശന നടപടികളുടെ സുതാര്യത നഷ്ടപ്പെടുത്തുന്നതാണ് കോളേജുകളുടെ നടപടിയെന്ന് ജയിംസ് കമ്മിറ്റി വ്യക്തമാക്കി. പട്ടിക ഉടന്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജയിംസ് കമ്മിറ്റി അറിയിച്ചു.

Top