ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായിക്ക് നോട്ടീസ്

ബോളിവുഡ് താരം ഐശ്വര്യ റായിക്കെതിരെ നികുതി വകുപ്പിൻരെ നോട്ടീസ്. നാസിക്കിൽ ഐശ്വര്യ റായിയുടെ പേരിലുളള ഒരു ഹെക്ടർ ഭൂമിക്ക് നികുതിയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നോട്ടീസ്. പലതവണ ഓർമിപ്പിച്ചിട്ടും നികുതി അടയ്ക്കാൻ തയ്യാറായില്ലെന്നാണ് നികുതിവകുപ്പിൻറെ വാദം. 2023 ജനുവരി ഒമ്പതിന് നൽകിയ നോട്ടീസിൽ പറയുന്നത് പ്രകാരം 21,960 രൂപയാണ് അടയ്ക്കേണ്ട തുക.

2009 ലാണ് ഈ ഭൂമി ഐശ്വര്യ റായ് സ്വന്തമാക്കുന്നത്. നികുതി അടയ്കക്കുന്നതിൽ ഇതുവരെ നടി വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥ് പറഞ്ഞു. പത്ത് ദിവസത്തിനകം നികുതിപ്പണം അടച്ചില്ലെങ്കിൽ സെക്ഷൻ 174 മഹാരാഷ്ട്ര ലാൻഡ് റവന്യൂ നിയമം 1966 പ്രകാരം നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Top