ഐപിഎല്‍ വാതുവയ്പ്: സല്‍മാന്‍ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്

മുംബൈ: ഐപിഎല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎല്‍ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അര്‍ബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താനെ പൊലീസ് നോട്ടീസ് നല്‍കിയത്.

വാതുവയ്പ് നടത്തി പിടിയിലായ സോനു ജലാന്റെ ഡയറിയില്‍ അര്‍ബാസിന്റെ പേരും രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, ഏതാനും കോടി രൂപ ഹര്‍ബാസ് ജലാനു കൈമാറിയെന്നും ഇയാളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അര്‍ബാസിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

Top