ഹരാരെ: വജ്ര അഴിമതിക്കേസില്‍ സിംബാവേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയ്ക്ക് പാര്‍ലമെന്റിന്റെ നോട്ടീസ്. കേസില്‍ തെളിവു നല്‍കുന്നതിനു മേയ് 23ന് പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. ഇതിനെപ്പറ്റി മുഗാബെ പ്രതികരിച്ചിട്ടില്ല.
രത്‌ന ഖനന ഇടപാടില്‍ 1500 കോടി ഡോളര്‍ സര്‍ക്കാരിനു നഷ്ടമുണ്ടായെന്ന മുഗാബെയുടെ മുന്‍ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വിളിപ്പിക്കുന്നത്. കേസില്‍ മുന്‍മന്ത്രിമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. നവംബറില്‍ പട്ടാള ഇടപെടലിനെ തുടര്‍ന്നാണ് മുഗാബെയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്.