തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്.
കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരാനാണ് സാധ്യത. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി. പി എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ട്.