നോത്രദാമിലെ പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കും: മാക്രോണ്‍

പാരീസ്: അഗ്‌നിബാധയ്ക്ക് ഇരയായ പാരീസിലെ നോത്രദാമിലെ ക്രൈസ്തവ ആരാധനാലയം അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്നലെയാണ് നിര്‍മ്മാണത്തിനിടെ തീ പടര്‍ന്ന് പള്ളി കത്തി നശിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലിന് തീ പിടിച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അഗ്‌നിരക്ഷാ സേനയെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. ചരിത്ര പ്രസിദ്ധമായ പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മാണം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ ഇപ്പോഴും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

അതേസമയം ആരാധനാലയത്തിന് സഹായം പ്രഖ്യാപിച്ച് ഒരു വ്യവസായി രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടാണ് 785 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരിക്കുന്ന്ത്.

Top