ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡ് എഫ്‌സിയും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 58-ാം മിനിറ്റില്‍ ബ്രെന്റ്‌ഫോര്‍ഡ് നായകന്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടി. 65-ാം നിക്കോളാസ് ഡൊമിംഗ്വെസ് സമനില ഗോളും നേടി. 56-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട മൗസ നിയാഖത്തേ പുറത്തായതോടെ നോട്ടിങ്ഹാം ഫോറസ്റ്റ് 10 പേരായി ചുരുങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ബ്രെന്റ്‌ഫോര്‍ഡ് ഏഴാം സ്ഥാനത്താണ്. ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമാണ് ബ്രെന്റ്‌ഫോര്‍ഡിന്റെ സമ്പാദ്യം. ഏഴ് പോയിന്റ് മാത്രമാണ് ബ്രെന്റ്‌ഫോര്‍ഡ് നേടിയിട്ടുള്ളത്. എട്ട് പോയിന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് 11-ാം സ്ഥാനത്താണ്. രണ്ട് ജയവും രണ്ട് തോല്‍വിയും മൂന്ന് സമനിലയുമാണ് നോട്ടിങ്ഹാം ഫോറസ്റ്റ് നേടിയിട്ടുള്ളത്.
മത്സരഫലം നിരാശാജനകമെന്നായിരുന്നു ബ്രെന്റ്‌ഫോര്‍ഡ് നായകന്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിന്റെ പ്രതികരണം. ബ്രെന്റ്‌ഫോര്‍ഡ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ പകുതി സമയം പിന്നിട്ടപ്പോള്‍ എതിരാളികള്‍ 10 പേരായി കുറഞ്ഞു.