ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരെ നോട്ടിങ്ഹാം ഫോറസ്റ്റിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം. ആദ്യ മിനിറ്റുമുതല്‍ ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ചു. 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അലക്‌സാണ്ടര്‍ ഇസാക്ക് ന്യൂകാസിലിനെ മുന്നിലെത്തിച്ചു. എങ്കിലും ഹാട്രിക് നേട്ടവുമായി ക്രിസ് വുഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ വിജയത്തിലേക്ക് നയിച്ചു.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലൂട്ടണ്‍ ടൗണിന്റെ വിജയം. മത്സരത്തില്‍ 76 മിനിറ്റുവരെ 2-1ന് ഷെഫീല്‍ഡ് യുണൈറ്റഡായിരുന്നു മുന്നില്‍. എന്നാല്‍ 77-ാം മിനിറ്റില്‍ ജാക്ക് റോബിന്‍സണ്‍, 81-ാം മിനിറ്റില്‍ അനിസ് ബെന്‍ സ്ലിമാന്‍ എന്നിവര്‍ സെല്‍ഫ് ഗോള്‍ അടിച്ചപ്പോള്‍ ലൂട്ടണ്‍ ടൗണ്‍ മുന്നിലെത്തി. ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ 3-2ന് ലൂട്ടണ്‍ ടൗണ്‍ വിജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബേണ്‍മൗത്ത് പരാജയപ്പെടുത്തി. ജസ്റ്റിന്‍ ക്ലൈവര്‍ട്ട്, ഡൊമിനിക് സോളങ്കെ, ലൂയിസ് സിനിസ്റ്റെറ എന്നിവരാണ് ബേണ്‍മൗത്തിന് വേണ്ടി വലചലിപ്പിച്ചത്. ഷെഫീല്‍ഡ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ലൂട്ടണ്‍ ടൗണും വിജയം നേടി.