ഉത്തരകൊറിയയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ്

trump

വാഷിംഗ്ടണ്‍: ട്രംപിന് വീണ്ടും മനമാറ്റം. കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന ഉത്തരകൊറിയയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ഉത്തരകൊറിയയില്‍നിന്ന് ഊഷ്മളവും ഫലപ്രദവുമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

റദ്ദാക്കിയ കൂടിക്കാഴ്ച ഉടന്‍ നടന്നേക്കുമെന്ന സൂചന നല്‍കി ട്വിറ്ററിലാണ് ട്രംപിന്റെ പ്രതികരണം. ഏതു തരത്തിലും ഏത് സമയത്തും ട്രംപുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു. കിം ജോംഗ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്ന് പിന്‍മാറിയ ട്രംപിന്റെ തീരുമാനം ഖേദകരമാണെന്നും ഉത്തരകൊറിയ അറിയിച്ചിരുന്നു.

Top