ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ച് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും.
കഴിഞ്ഞദിവസം നടന്ന സെമി ഫൈനലുകളില്‍ ദ്യോക്കോവിച്ച് ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെയും സ്വെരേവ് സ്വിസ് താരം റോജര്‍ ഫെഡററേയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. സ്‌കോര്‍ 6-2, 6-2.
നേരത്തെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ കടുത്ത ഒരു പോരാട്ടത്തിലാണ് സ്വെരേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 7-6(7-5)