ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരത്തിന് ബെന്യാമിന്‍ അര്‍ഹനായി

തിരുവനന്തപുരം: പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരത്തിന് അര്‍ഹനായി.

50,000 രൂപയും സിപി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍.വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ബെന്യാമിനെ തെരഞ്ഞെടുത്തത്.

മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28ന് ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം കെ ആര്‍ മീരയായിരുന്നു പുരസ്‌കാരത്തിന് ്ര്‍ഹത നേടിയത്.

Top