അടിയന്തരഘട്ടങ്ങളില്‍ രക്തം തേടി അലയുന്നവരെ സഹായിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി ബെഗംളൂരിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.
‘ഔസോദ്യാത്മിക’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ അടുത്തുള്ള ബ്ലഡ് ബാങ്ക് എവിടെയെന്ന് ഒരൊറ്റ ക്ലിക്കിലൂടെ അറിയാം.
കൃഷ്ണ കാന്ത് തീവാരിയാണ് ഈ ആന്‍ഡ്രോയിഡ് ആപ്പിന് പിന്നില്‍. രാജ്യത്തെ എല്ലാ അംഗീകൃത ബ്ലഡ് ബാങ്കുകളുടെ പട്ടികയും ലൊക്കേഷനും ബന്ധപ്പെടാനുള്ള നമ്പറും ആപ്പിലുണ്ട്.
ഗൂഗിള്‍ മാപ്പിലൂടെ ബ്ലഡ് ബാങ്ക് ലൊക്കേഷന്‍ കണ്ടെത്താനും സാധിക്കും.
ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവര്‍ നില്‍ക്കുന്ന ഇടത്തിന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള ബ്ലഡ് ബാങ്കുകളുടെ വിവരങ്ങളേ ലഭ്യമാകൂ.
രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആപ്പ് ഗൂഗിള്‍ പ്ലേയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
രാജ്യത്തെ ആശുപത്രികളുടേയും ആംബുലന്‍സ് സര്‍വീസുകളുടേയും വിവരങ്ങളും അവരുമായി ബന്ധപ്പെടാനുള്ള അഡ്രസ്സും മൊബൈല്‍ നമ്പറും ആപ്പില്‍ നിന്നും ലഭിക്കും