തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ ആവണം എന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനം എടുക്കുമെന്ന്പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസവും പിണറായി ഇതേനിലപാട് ആവര്‍ത്തിച്ചിരുന്നു.