ഇനി എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡിലും ഇ.എം.ഐ !

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡില്‍ ഇ.എം.ഐ സൗകര്യവുമായി എസ് ബി ഐ രംഗത്ത്. കടകളിലെ പി ഒ എസ് മെഷീനിലും ഈ സൗകര്യം ലഭ്യമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങി ഇ കൊമേഴ്സിനും എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും

സൗകര്യത്തിന്റെ ലഭ്യത പരിശോധിക്കാന്‍, കാര്‍ഡ് ഹോള്‍ഡേഴ്‌സ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് ‘DCEMI’ എന്ന് ടൈപ്പ് ചെയ്ത് 567676 ലേക്ക് ഒരു എസ്.എം.എസ് അയച്ചാല്‍ മതിയാകും.

സേവനം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇതാണ് :-

1, കാര്‍ഡ് സൈ്വപ്പ് ചെയ്യുക

2, ബ്രാന്‍ഡ് ഇ.എം.ഐ>>ബാങ്ക് ഇ.എം.ഐ സെലക്ട് ചെയ്യുക

3, തുകയും തിരിച്ചടവ് ദൈര്‍ഘ്യവും രേഖപ്പെടുത്തുക

4, പിന്‍ നമ്പര്‍ നല്‍കി ഒ.കെ അടിക്കുക. ഇതോടെ മെഷീന്‍ യോഗ്യത പരിശോധിക്കുന്നതാണ്.

5, ഇത്രയും വിജയകരമായാല്‍ തുടര്‍ന്ന് ലോണ്‍ ബുക്ക് ചെയ്യുക

6, ബില്ലും ലോണിന്റെ നിബന്ധനകളും അടങ്ങിയ പ്രിന്റില്‍ കസ്റ്റമര്‍ ഒപ്പിടണം

ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിന് :-

a, ഫ്‌ലിപ്കാര്‍ട്ട്,ആമസോണ്‍ തുടങ്ങി ഈ സൗകര്യം ഉള്ള സൈറ്റില്‍ രജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍ നല്‍കി പ്രവേശിക്കുക

b, തുടര്‍ന്ന് ഉത്പന്നം സെലക്ട് ചെയ്ത് പെയ്‌മെന്റ് പ്രൊസീഡ് ചെയ്യുക

c, ഈസി ഇ.എം.ഐ ഓപ്ഷനില്‍ എസ്.ബി.ഐ സെലക്ട് ചെയ്യുക. തുക തന്നെ വരും. അടവിന്റെ ദൈര്‍ഘ്യം കൊടുക്കുക.

d, എസ്.ബി.ഐ ലോഗിന്‍ പേജില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ക്രെഡന്‍ഷ്യല്‍സിലേക്ക് പോവുക

e, ലോണ്‍ ബുക്ക് ചെയ്യപ്പെട്ടു. നിബന്ധനകള്‍ കാണിക്കും. ഇതോടെ ഓര്‍ഡര്‍ ആകും.

വായ്പ വിവരങ്ങള്‍ :-

8000മുതല്‍ ഒരു ലക്ഷം വരെ 7.5% രണ്ട് വര്‍ഷത്തെ മാര്‍ജിന്‍. നടപ്പ് വര്‍ഷത്തേക്ക് 14.7%.

ആറ്,ഒമ്പത്,പന്ത്രണ്ട്, പതിനെട്ട് മാസങ്ങളുടെ അടവുകള്‍ ആണുള്ളത്.

 

Top