Now Kejriwal Sarkar Nags Shahrukh Khan’s Wife

ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ നാലു ബോളിവുഡ് താരങ്ങളുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ കത്ത്. പാന്‍മസാല (പുകയില) ഉല്‍പ്പന്നങ്ങളും അടയ്ക്ക ഉല്‍പന്നങ്ങളും കാന്‍സറിനു കാരണമാകുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഇത്തരം പരസ്യങ്ങളില്‍ നിന്നും താരങ്ങളോടു മാറി നില്‍ക്കാന്‍ താരങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കത്ത്. താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നീക്കം.

അജയ് ദേവ്ഗണ്‍, ഷാറൂഖ് ഖാന്‍, അര്‍ബാസ് ഖാന്‍, ഗോവിന്ദ എന്നിവരുടെ ഭാര്യമാര്‍ക്കാണ് ഡല്‍ഹി ആരോഗ്യ മന്ത്രാലയം കത്തയച്ചത്. ‘പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഷാറൂഖിനോട് പാന്‍മസാലകളുടെ പരസ്യത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറയണമെന്ന് അഭ്യര്‍ഥിക്കുന്നു ‘ഇതാണ് ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനു നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

മുന്‍പ് ഷാരൂഖിനോട് ഇത്തരം പരസ്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കത്തു നല്‍കിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അദ്ദേഹം ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതു തുടരുകയാണെന്നും കത്തില്‍ പറയുന്നു. സമാനമായ കത്താണു മറ്റു താരങ്ങളുടെ ഭാര്യമാര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ അയച്ചിരിക്കുന്നത്.

Top