ഇനി ഇടവേള ആമസോണ്‍ പ്രൈമിലും; അധിക തുക ഈടാക്കിയാല്‍ ഒഴിവാക്കിയേക്കാം

ഡിസ്നിപ്ലസിനും, നെറ്റ്ഫ്‌ലിക്സിനും പിന്നാലെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമും പരസ്യ ഇടവേളകളുമായി എത്താന്‍ പോകുന്നത്. ആളുകള്‍ ഉള്ളടക്കം കാണുമ്പോള്‍ കൊമേഴ്സ്യല്‍ ബ്രേക്ക് നല്‍കി ഇടക്കിടെ പരസ്യം കാണിക്കുന്ന രീതി കൊണ്ടു വരാന്‍ പോകുന്നത് അടുത്ത വര്‍ഷം മുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു നെറ്റ്ഫ്ളിക്സ് ബേസിക് വിത്ത് ആഡ്സ് സ്ട്രീമിങ് പ്ലാന്‍ ആരംഭിച്ചത്.

പുതിയ ടിവി ഷോകളും സിനിമകളും നിര്‍മിക്കുന്നതിനായി കൂടുതല്‍ പണം കണ്ടെത്താനാണ് പ്രൈം വിഡിയോ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. 2024ന്റെ തുടക്കത്തില്‍ യു.എസ്, ജര്‍മനി, യുകെ, കാനഡ എന്നിവിടങ്ങളിലും വര്‍ഷാവസാനത്തോടെ ഫ്രാന്‍സ്, ഇറ്റലി, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഷോകള്‍ക്കിടയില്‍ പരസ്യം കാണിക്കും.

ഇപ്പോഴുള്ള സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജിന് പുറമേ, അമേരിക്കയില്‍ പ്രതിമാസം 2.99 ഡോളര്‍ കൂടി നല്‍കിയാല്‍ പരസ്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകും. അതേസമയം, പരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി അധിക വരിസംഖ്യ ഈടാക്കാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത്.

Top