മുംബൈ : മുംബൈ തുറമുഖം വഴി ഇനി മുതൽ രത്നഗിരിയിലേക്കും റായ്ഗഢിലേക്കും യാത്ര ചെയ്യാം.
ദീപാവലിയോട് അനുബന്ധിച്ച് മുംബൈയിൽ നിന്ന് രത്നഗിരിയിലേക്കും റായ്ഗഢിലേക്കും ഒരു പൈലറ്റ് ഫെറി പദ്ധതി നടപ്പാക്കിയിരുന്നു.
ഈ പദ്ധതി സ്ഥിരം സേവനമാക്കി മാറ്റാൻ തിരുമാനിച്ചിരിക്കുകയാണ് മുംബൈ മാരിടൈം ബോർഡ്(എം എം ബി).
ദീപാവലി സമയത്ത് ഒരാഴ്ചയോളം പ്രവർത്തിച്ചുകൊണ്ടിരുന്ന ഫെറി സർവീസ് നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എംഎംബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അതുൽ പറ്റ്നെ പറഞ്ഞു.
സർവീസുകൾ ഏറ്റെടുക്കുന്നതിന് താൽപര്യമുള്ള കോൺട്രാക്ടർമാരെ ക്ഷണിക്കുന്നുവെന്നും, നിലവിൽ 35 പേരെയാണ് ഒരു സർവീസിൽ ഉൾകൊള്ളാൻ സാധിക്കുന്നത്, എന്നാൽ ഇത് വർധിപ്പിക്കുമെന്നും അതുൽ പറ്റ്നെ വ്യകത്മാക്കി.
മുംബൈയിലെ ഫെറി വാർഫിൽ നിന്നും ആരംഭിക്കുന്ന സർവീസ് റായ്ഗഡിലെ ഗിഗിയിലും, രത്നഗിരിയിലേ ദബോളിലും എത്തിച്ചേരും.
റിപ്പോർട്ട് :രേഷ്മ പി. എം