സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരവുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത്; എമ്പുരാന്‍ ഷൂട്ടിങില്‍ മോഹന്‍ലാല്‍

മ്പുരാന്റെ ഷൂട്ടിങിനായി അമേരിക്കയിലെത്തി മോഹന്‍ലാല്‍. വാലിബന്റെ ഷൂട്ടിങ് കഴിഞ്ഞ് താരം റിലീസിന് പോലും കാത്തു നില്‍ക്കാതെ പോയത് ‘എമ്പുരാന്‍’ സെറ്റിലേക്കാണ്. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരവുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത് എന്നാണ് അമേരിക്കയിലുള്ള യാത്രയ്ക്കിടെ മോഹന്‍ലാല്‍ പറഞ്ഞു. വാലിബനായി പോയി ഖുറേഷി അബ്രഹാമായി തിരിച്ചുവരുന്ന മോഹന്‍ലാലിനെയും കാത്തിരിക്കുകയാണ് ആരാധകര്‍.

ബ്രഹ്‌മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന എമ്പുരാന്‍ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ യുകെയില്‍ പൂര്‍ത്തിയായതിന് ശേഷമാണ് അമേരിക്കയിലേക്ക് ടീം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. ലഡാക്കിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇടവേളയെടുത്ത സംഘം ഡിസംബറിലാണ് യുകെ ഷെഡ്യൂള്‍ ആരംഭിച്ചത്. മൂന്നാം ഷെഡ്യൂളാണ് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാല്‍, സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ഖുറേഷി അബ്റാം ആകുമ്പോള്‍ സായിദ് മസൂദായി പൃഥ്വി വീണ്ടും എത്തും. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തെ ക്യാമറയില്‍ പകര്‍ത്തുന്നത് സുജിത്ത് വാസുദേവ് ആണ്.

Top