കോഴിക്കോട് : പൗരത്വ നിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമാണിത്. പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു.
ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്–ലീഗ് എം.പിമാര്‍ ആത്മാര്‍ഥത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണമെന്നും കാന്തപുരം വ്യക്തമാക്കി.