ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ കരട് പട്ടിക (എന്‍.ആര്‍.സി) അസാമിന്റെ മാത്രം പരിധിയില്‍ പെടുന്നതാണെന്നും ഇതില്‍ മറ്റു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ പൂര്‍ണ്ണമായ മാര്‍ഗ നിര്‍ദേശത്തിലും നിരീക്ഷണത്തിലുമാണ് കരട് പട്ടികയെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും പട്ടികയില്‍ പേരുകള്‍ ഉള്‍പെടാത്തവര്‍ക്ക് രണ്ട് മാസത്തോളം അനുവദിച്ചിട്ടുണ്ടെന്നും മാധവ് പറഞ്ഞു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ ചുമതല.
തിങ്കളാഴ്ചയാണ് അസം പൗരത്വ പട്ടിക പുറത്ത് വിട്ടത്. 40 ലക്ഷത്തോളം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. പട്ടികയെ ചൊല്ലി കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.