ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളറെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. അതായത് 405167.39 കോടി രൂപ.
ഐക്യരാഷ്ര സഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 3.3 ശതമാനമാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇതില്‍ വലിയൊരു ശതമാനത്തിന്റെ ഒഴുക്ക് ഇന്ത്യയിലേക്കുള്ളത്.
68.6 ശതമാനം വര്‍ധനയാണ് ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഉണ്ടായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.