ns Guinness-Buch der Rekorde: Dieses Fahrrad wiegt so viel wie ein Kleinwagen

ലോകത്തിലെ ഏറ്റവും ഭാരമേറിയ സൈക്കിള്‍ നിര്‍മ്മിച്ച് കൊണ്ട് ഗിന്നസില്‍ ഇടംതേടിയിരിക്കുകയാണ് ജര്‍മ്മന്‍ക്കാരനായ ഫ്രാങ്ക് ഡോസ്.

ലോക റിക്കോര്‍ഡിനായി ഒരു ടണ്ണോളം ഭാരം വരുന്ന സൈക്കിളാണ് ഈ നാല്പത്തൊമ്പതുക്കാരന്‍ നിര്‍മ്മിച്ചത്.

ഭാരമേറിയ സൈക്കിള്‍ ഉണ്ടാക്കിയെന്ന് മാത്രമല്ല അതില്‍ 500യാര്‍ഡ് യാത്രചെയ്തിട്ടുകൂടിയാണ് ഫ്രാങ്ക് ഗിന്നസ് റിക്കോര്‍ഡിന് അര്‍ഹനായിരിക്കുന്നത്.

ലോഹ ഭാഗങ്ങളും നിലമുഴുതാന്‍ ഉപയോഗിക്കുന്ന ട്രാക്ക്റ്ററിന്റെ വലുപ്പമേറിയ ടയറുമാണ് ഈ സൈക്കിളില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഫ്രാങ്ക് സൈക്കിളിന്റെ നിര്‍മാണമാരംഭിച്ചത്. സെപ്തംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ലോക റിക്കോര്‍ഡിനായുള്ള ഷോയില്‍ സൈക്കിളിനെ അവതരിപ്പിക്കാനിരിക്കുകയാണ് ഫ്രാങ്ക്.

ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയാണ് ഫ്രാങ്കിന് സൈക്കിള്‍ നിര്‍മിക്കാനായി ചിലവഴിക്കേണ്ടി വന്നത്.

ജെഫ് പീറ്റേഴ്‌സെന്ന ബെല്‍ജിയംകാരനാണ് 860 കിലോഗ്രാം ഭാരമുള്ള സൈക്കിള്‍ നിര്‍മിച്ചതിനുള്ള നിലവിലെ റെക്കോര്‍ഡുള്ളത്.

ഈ റിക്കോര്‍ഡ് മറിക്കടക്കാനാണ് ഒരു ടണ്‍ ഭാരമുള്ള സൈക്കിളുമായി ഫ്രാങ്കിന്റെ ശ്രമം. എന്നാല്‍ നിലവിലുള്ള 860കിലോഗ്രാം ഭാരമുള്ള സൈക്കിളിന് ഫ്രാങ്കിന്റേതിനേക്കാള്‍ 80 കിലോഗ്രാം കുറവാണ്താനും.

ഭാരം ഒരു ടണ്‍ ആയതിനാല്‍ മറ്റു സൈക്കിളുകളേപ്പോലെ കൈയിലെടുത്ത് നടക്കാനും സാധിക്കില്ലല്ലോ. വണ്ടിയിലൊന്നു കയറ്റുന്നതിന് വരെ ക്രെയിനിന്റെ സഹായം വേണ്ടിവരും.

സെപ്തംബറിലെ ഷോയ്ക്ക് മുന്‍പായി ഒരു ടണ്‍ ഭാരമെന്നുള്ളത് വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ഫ്രാങ്ക്.

Top