താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവെയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വി വൈന്സ്റ്റൈനിനെ പ്രസിഡന്റായി നിയമിക്കണമെന്നും എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ എന്‍.എസ് മാധവന് കഴിഞ്ഞ ദിവസവും വിമര്‍ശിച്ചിരുന്നു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലൊണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനവും. ഈ പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്റെ പുതിയ ട്വീറ്റ്.
ലാലേട്ടൻ രാജി വയ്ക്കുക. ഹാർവി വൈൻസ്റ്റൈനിനെ AMMAയുടെ പ്രസിഡന്റാക്കുക. #Metoo
— N.S. Madhavan (@NSMlive) June 26, 2018
ലൈംഗികാതിക്രമകേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവാണ് ഹാര്‍വി വൈന്‍സ്റ്റൈന്‍. നൂറിലധികം നടിമാരാണ് വൈന്സ്റ്റൈനിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്.