എന്‍എസ്എയുടെ ഫോണ്‍വിളി പരിശോധനാ പദ്ധതി പാളുന്നു

വാഷിംങ്ടണ്‍: സുരക്ഷാ അന്വേഷണവുമായി ബന്ധപ്പെട്ട് യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്എ)ക്കു 2015നു ശേഷം ലഭിച്ച ഫോണ്‍ വിളികളില്‍ 68.5 കോടി നീക്കംചെയ്യാന്‍ തീരുമാനമായി. മിക്ക ഫോണ്‍വിളികളും എന്‍എസ്എ ശേഖരിക്കുന്നതു സര്‍ക്കാര്‍ നിരീക്ഷണം അതിരു കടക്കാനിടയാക്കും എന്ന പരാതിക്കിടെയാണിത്.

മുഴുവന്‍ ഫോണ്‍ വിളികളും ശേഖരിക്കാനുള്ള പദ്ധതിയുടെ പരാജയമായും ഇതു വിലയിരുത്തപ്പെടുന്നു. എന്‍എസ്എയുടെ മുന്‍ കരാറുകാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഇത്തരം രേഖകളില്‍ ചിലതു പുറത്തുവിട്ടതു വിവാദമായിരുന്നു. 2017ല്‍ എന്‍എസ്എ ഒരൊറ്റ ടെലികോം കമ്പനിയില്‍നിന്നു മാത്രം 53.4 കോടി ഫോണ്‍വിളികളാണു ശേഖരിച്ചത്.

Top