മുംബൈ: തുടര്‍ച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 58.81 പോയന്റ് നഷ്ടത്തില്‍ 37,871.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 18.60 പോയന്റ് താഴ്ന്ന് 11143.70ലുമെത്തി.
ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
ആക്സിസ് ബാങ്ക്, ടൈറ്റന്‍ കമ്പനി, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഐടിസി, റിലയന്‍സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.