മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടി ആടുകയായിരുന്നുവെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ് രംഗത്ത്. കാനത്തിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ചുവെന്ന് ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.

വിശ്വാസികള്‍ക്ക് സിപിഎമ്മിനോട് അവിശ്വാസമാണ്. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്ക് സത്യസന്ധമായ നിലപാടില്ല. മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടി ആടുകയായിരുന്നുവെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിക്ക് വാശിയായിരുന്നു. കടകംപള്ളി പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ല. മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോ എന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ചോദ്യം ഉന്നയിക്കുന്നു.

 

Top