ശബരിമല വിഷയം; വിശ്വാസികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ടെന്ന് കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: മുഖ്യമന്ത്രി വിശ്വാസികളെ ഭീഷണിപ്പെടുത്തേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

തന്ത്രിയുടെ അധികാരത്തില്‍ കൈ കടത്താന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനോട് കണ്ണുരുട്ടുന്നത് നല്ലതിനല്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട്
പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം മാത്രമാണ് പരിഹാരമെന്നും ആര്‍എസ്എസിനെ വളര്‍ത്തുന്നത് സര്‍ക്കാരാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

Top