ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ്. സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ ആണ് ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിലും ഗൗരവതരമായ കേസുകൾ പിൻവലിക്കുന്ന സർക്കാരിന് ഈ കേസും പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ സാധാരണക്കാരായ ആളുകൾ കോടതികൾ കയറിയിറങ്ങുന്നു. ഇനിയും കേസ് പിൻവലിക്കാത്തത് പ്രതിഷേധാർഹം ആണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

Top