ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടന (എന്‍.എസ്.യു.ഐ) ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന്‍ രാജിവച്ചു. തിങ്കളാഴ്ച്ചയാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫൈറോസ് ഖാന്റെ രാജി സ്വീകരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീസ്ഗഡില്‍ നിന്നുള്ള എന്‍.എസ്.യു പ്രവര്‍ത്തകയായ യുവതിയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചിരുന്നു. യുവതി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.