വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ തകര്‍പ്പന്‍ വിജയം നേടി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു. മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ സ്റ്റുഡന്റ്സ് യൂണിയന് തിരഞ്ഞെടുപ്പിലാണ് എന്‍.എസ്.യു.ഐ. വന്‍വിജയം കരസ്ഥമാക്കിയത്.
എട്ടുസീറ്റുകളില്‍ ആറെണ്ണത്തിലും വിജയം കൈവരിച്ച എന്‍.എസ്.യു.ഇ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സീറ്റുകള്‍ സ്വന്തമാക്കി. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ എബിവിപിയെ തോല്പിച്ച് എന്‍.എസ്.യു.ഐ.ക്ക് നേടാനായ വിജയത്തെ യുവത്വത്തിനിടയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമായിട്ടാണ് കോണ്‍ഗ്രസ് കണക്കാകുന്നത്.
എന്‍.എസ്.യു.ഐ. പാനിലിനെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി അഭിനന്ദിച്ചു. തൊഴില്‍ ആവശ്യപ്പെടുന്ന യുവത്വത്തിന്റെ പ്രതിഫലനമാണ് വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് പ്രിയങ്ക പറഞ്ഞു.