നൂബിയ റെഡ് മാജിക് 5 എസ് സെപ്റ്റംബര്‍ 2ന് എത്തും

നുബിയ റെഡ്മാജിക് 5 എസ് ഗെയിമിംഗ് ഫോണ്‍ സെപ്റ്റംബര്‍ 2ന് അവതരിപ്പിക്കും. ഫുള്‍ എച്ച്ഡി + റെസല്യൂഷനും (2340 x 1080) 6.5 ഇഞ്ച് അമോലെഡ് സ്‌ക്രീനും 19.5: 9 ആസ്‌പെക്റ്റ് റേഷിയോയും ഈ സ്മാര്‍ട്‌ഫോണിന്റെ ഏതാനും ചില സവിശേഷതകളാണ്. ഗെയിമുകളില്‍ കൂടുതല്‍ കൃത്യതയ്ക്കായി ഇതിന് 144Hz റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാമ്പിള്‍ നിരക്കും ഉണ്ട്. അഡ്രിനോ 650 ജിപിയുവിനൊപ്പം ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റ് ഈ സ്മാര്‍ട്ട്ഫോണില്‍ വരുന്നു. 8 ജിബി / 12 ജിബി എല്‍പിഡിഡിആര്‍ 5 റാം, 128 ജിബി / 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയില്‍ ഈ ഗെയിമിംഗ് ഡിവൈസ് വരുന്നു.

അത് യുഎഫ്എസ് (യൂണിവേഴ്‌സല്‍ ഫ്‌ലാഷ് സ്റ്റോറേജ്) 3.1 സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കിയുള്ളതാണ്. 55W വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഗെയിമിങ് ഫോണ്‍ എന്ന നിലയില്‍ റെഡ് മാജിക് 5 എസിന് ടര്‍ബോ ഫാനിനൊപ്പം ഐസിഇ 4.0 ലിക്വിഡ് കൂളിംഗ് സംവിധാനമുണ്ട്. റെഡ്മാജിക് ഐസ് ഡോക്ക് ആക്‌സസറിയുമായി ചേര്‍ന്ന് ഇത് ഉപയോഗിക്കാം.

റെഡ്മാജിക് 5 എസ് ക്യാമറയുടെ സെറ്റപ്പില്‍ എഫ് / 2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഉള്‍പ്പെടുന്നു. പുറകിലായി 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 പ്രൈമറി സെന്‍സര്‍, 120 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 120 ഡിഗ്രി കാഴ്ചയുള്ള ഫീല്‍ഡ്, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുണ്ട്.

5 ജി (എഎസ്, എന്‍എസ്എ), 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയ്ക്കുള്ള പിന്തുണ പുതിയ ഗെയിമിംഗ് ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ജിപിഎസ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയ്ക്കുള്ള പിന്തുണയാണ് ഈ ഡിവൈസ് വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകള്‍.

Top